വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ തലപ്പത്തേക്ക് മലയാളിയായ മജു വര്‍ഗീസ്

0
14

വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിന്റെ തലപ്പത്തേക്ക് മലയാളിയായ മജു വർഗീസ്. വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകൾ, അടിയന്തര വൈദ്യസഹായത്തിനുളള ഒരുക്കങ്ങൾ, എന്നീ ചുമതലകളെല്ലാമാണ് മിലിറ്ററി ഓഫീസിന്റെ കീഴിൽ വരുന്നത്.

നേരത്തെ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ സിഇഒ ആയിരുന്നു മജു. ബൈഡന്റെയും കമല ഹാരിസിന്റെയും സ്ഥാനാരോഹണ ചടങ്ങിന്റെ നടത്തിപ്പു സമിതിയിലും അംഗമായിരുന്നു.

ബൈഡന്റെ വിശ്വസ്തനായ മജു വർഗീസ് നേരത്തെ ഒബാമ ഭരണകൂടത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. 2015 ലെ ഒബാമയുടെ ഇന്ത്യ സന്ദർശനത്തിന്റെ ചുമതലയും മജു വർഗീസ് വഹിച്ചിരുന്നു.അഭിഭാഷകനായ മജുവിന്റെ മാതാപിതാക്കൾ തിരുവല്ല സ്വദേശികളാണ്. അമേരിക്കകാരി ജൂലി വർഗീസാണ് ഭാര്യ.