സർക്കാരിനെതിരെ കുപ്രചരണങ്ങൾ ഫലം കാണുന്നില്ല, ശബരിമല വിഷയം പരമാവധി ആശ്രയിക്കാൻ യൂത്ത് കോൺഗ്രസ്സ് പോസ്റ്റർ പ്രചരണം

0
24

അനിരുദ്ധ് പി.കെ.

സർക്കാരിനെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങൾ ഒന്നും ഏൽക്കുന്നില്ല എന്ന് മനസിലായതോടെയാണ് യു ഡി എഫും ശബരിമല വിഷയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. പി എസ് സി വിഷയങ്ങളും, ആഴക്കടലുമൊന്നും ഏൽക്കുന്നില്ല എന്നും വിശ്വാസത്തെ പിടിക്കണമെന്നുമാണ് പി ആർ ഏജൻസികളുടെയും നിർദേശം ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ശബരിമല വിഷയത്തിലേക്ക് യു ഡി എഫ് മാറുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്ക് ബി ജെ പിയുമായി ധാരണയായതിനു പിന്നാലെയാണ് ശബരിമല വിഷയം ബി ജെ പി ക്കൊപ്പം തെരഞ്ഞെടുപ്പിൽ ഉയർത്തിക്കൊണ്ടു വരാൻ യു ഡി എഫ് ശ്രമിക്കുന്നത്.

വികസന പ്രവർത്തനങ്ങളിലും ക്ഷേമപ്രവർത്തനത്തിലും ഊന്നിയ എൽ ഡി എഫ് സർക്കാരിനെതിരെ ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ പ്രതിപക്ഷത്തിന്. “ഉറപ്പാണ് എൽ ഡി എഫ്” എന്ന മുദ്രാവാക്യം കൂടി അവതരിപ്പിച്ചതോടെ ജനങ്ങൾ ഒന്നടങ്കം സർക്കാരിന്റെ തുടർച്ച ഏറ്റെടുത്ത് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഒരേ രാഷ്ട്രീയ പാതയിൽ സഞ്ചരിക്കുന്ന ബി ജെ പി യും കോൺഗ്രസ്സും ശബരിമല തേടി പോകുന്നത്.

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോസ്റ്റർ പതിച്ചാണ് പരസ്യമായി ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കുന്നത്. ശബരിമലയെ കലാപ ഭൂമിയാക്കിയവർക്കെതിരെ പ്രതിഷേധ വോട്ട് എന്ന നിലയിലാണ് പ്രചരണം. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചു അയോഗ്യനായ എം എൽ എ ഉള്ള യു ഡി എഫ്, അനുഭവത്തിൽ നിന്നും ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വാസ്തവം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ജനം തള്ളിക്കളഞ്ഞ വിഷയങ്ങളെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് നീക്കം.

 

 

see also: