Sunday
11 January 2026
24.8 C
Kerala
HomeIndiaരാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ നൽകുക.

കോവിൻ എന്ന സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ ലഭിക്കുക. സർക്കാർ തലത്തിൽ പതിനായിരവും സ്വകാര്യ മേഖലയിൽ ഇരുപതിനായിരവും കേന്ദ്രങ്ങളാണ് വാക്‌സിനേഷന് തയാറാക്കിയിരിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതിൽ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സർവീസ് ചാർജാണ്.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45നും 59 നും ഇടയിൽ പ്രായമുള്ളവർക്കുമാണ് നാളെ മുതൽ വാക്‌സിൻ നൽകി തുടങ്ങുക.ഇതുവരെ ഒന്നരക്കോടിയോളം കൊവിഡ് മുൻനിര പോരാളികൾ വാക്‌സിൽ സ്വീകരിച്ചതായാണ് കണക്ക്.

RELATED ARTICLES

Most Popular

Recent Comments