കെഎസ്ആർടിസി ബസ് മോഷണം; പ്രതിയെ പിടികൂടി

0
44

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് മോഷിടിച്ചയാളെ പിടികൂടി. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ ടിപ്പർ അനിയാണ് പിടിയിലായത്. പാലക്കാട് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊട്ടരക്കര ഡിപ്പോയിൽ നിന്ന് കടത്തിയ ബസ് പിന്നീട് ഇയാൾ ഉപേക്ഷിച്ചിരുന്നു.

ഫെബ്രുവരി എട്ടാം തിയതിയാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് ഇയാള്‍ ബസ് മോഷ്ടിച്ചത്. ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം. KL 15 7508 നമ്പർ ‘വേണാട്’ ബസാണ് മോഷ്ടിക്കപ്പെട്ടിരുന്നത്. ഡിപ്പോക്ക് സമീപം കൊട്ടാരക്കര മുൻസിപ്പാലിറ്റി ഓഫിസിന് മുന്നിൽ നിന്നാണ് മോഷണം പോയത്.