BREAKING…പിടിച്ചെടുത്തതും കൊടി വെച്ചതും കൃഷി സ്ഥലത്തെ ഷെഡ്, ബി ജെ പി യുടെ വ്യാജ പ്രചരണം പൊളിഞ്ഞു

0
41

-ഗൗതം അമ്രകുഞ്ചം

കഴിഞ്ഞ ദിവസങ്ങളിലായി ബി ജെ പി നടത്തി വരുന്ന വ്യാജ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്തായി. സി പി ഐ എം ഓഫിസ് പിടിച്ചെടുത്ത് കൊടി സ്ഥാപിച്ചു എന്നാണ് ബി ജെ പി യുടെ പ്രചാരണം. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് ലോക്കൽ കമ്മിറ്റി ഓഫിസ് പിടിച്ചെടുത്തെന്ന രീതിയിൽ പ്രചാരണം നടക്കുന്നത്. ഇത് സംബന്ധിച്ച് നേരറിയാൻ നടത്തിയ അന്വേഷണം പ്രചാരണം അടിമുടി വ്യാജമാണ് എന്ന് തെളിയിക്കുന്നു.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ 2020 ൽ മുക്കോല പ്രഭാകരൻ അടക്കം രണ്ട്‌ ബ്രാഞ്ച്‌ സെക്രട്ടറിമാർ, പതിനാറ്‌ പാർട്ടി മെംബർമ്മാർ എന്നിവരെ പാർട്ടിയിൽ നിന്നും നടപടി എടുത്ത്‌ പുറത്താക്കുകയും അത്‌ കുറിപ്പായി മാധ്യമങ്ങൾക്ക്‌ നൽകുകയും വിഴിഞ്ഞം കോവളം ഭാഗങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവർ ബി ജെ പി യിൽ ചേർന്നിരുന്നു അതിന് പിന്നാലെയാണ് സി പി ഐ എം ഓഫീസ് ബി ജെ പി പിടിച്ചെടുത്തു എന്ന് വാർത്ത പരന്നത്. എന്നാൽ ഇതിന് പിന്നിലെ വസ്തുത മറ്റൊന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മുക്കോല പ്രഭാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസം നില നിന്നിരുന്നു.

പ്രഭരാകാരൻ ബന്ധുകൂടിയായ മുല്ലൂർ അജിതയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും പാർട്ടി തീരുമാനിച്ച സ: അഞ്ജു കെ നീനുവിനെയും പാർട്ടിയെയും വെല്ല് വിളിച്ച്‌ ഈ സ്വതന്ത്ര സ്ഥാനാർത്ഥിക്കായി പരസ്യമായി തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനു ഇറങ്ങുകയും ചെയ്തു. തന്റെ ബന്ധുക്കളും കുടുംബവും അടങ്ങുന്ന ഡിവിഷനിൽ ഉൾപ്പെടുന്ന രണ്ട്‌ ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളും പ്രഭാകരന്റെ ഒപ്പം ചേർന്നു.

ഈ അവസരത്തിൽ ബി ജെ പി അശക്തയായ സ്ഥാനാർത്ഥിയെ നിർണയിക്കുകയും അജിതയ്ക്ക് രഹസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ഇവർ ബി ജെ പി യിലേക്ക് കൂറ് മാറാൻ പൂർണമായും തയ്യാറായത്.

പിടിച്ചെടുത്തത് കൃഷിസ്ഥലത്തെ ഷെഡ്

നിലവിൽ പാർട്ടി ഓഫിസ് പിടിച്ചെടുത്തു എന്ന് പറഞ്ഞു നടത്തുന്ന പ്രചരണവും ശുദ്ധ നുണയാണ്. വിഴിഞ്ഞം പോർട്ടിന്റെ നിർമാണം നടക്കുന്നതിന് സമീപത്തുള്ള കൃഷിസ്ഥലത്താണ് പറയപ്പെടുന്ന കെട്ടിടം. കൃഷിയുടെ ആവശ്യങ്ങൾക്കായി നിർമിച്ച ഈ ഷെഡാണ് പാർട്ടി ലോക്കൽ കമ്മിറ്റി ഓഫിസ് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്. വളവും കാർഷിക ഉപകരണങ്ങളും സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഈ ഷെഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി അജിതയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആയി പ്രവർത്തിക്കുകയായിരുന്നു. ഈ ഓഫിസിൽ ഇപ്പോൾ കൊടി സ്ഥാപിച്ചാണ് ബി ജെ പി യുടെ പ്രചരണം. അന്വേഷണത്തിൽ അനധികൃതമായ സ്ഥലത്താണ് ഈ ഷെഡ് നിലനിൽക്കുന്നതെന്ന് വ്യക്തമായി.

നൂറോളം കുടുംബങ്ങൾ സി പി ഐ എമ്മിലേക്ക്

മുക്കോല പ്രഭാകരനും കൂട്ടരും പാർട്ടി വിട്ടതോടെ പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾ സി പി ഐ എമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായതായി കോവളം ഏരിയ സെക്രട്ടറി അഡ്വ.പി.എസ്.ഹരികുമാർ നേരറിയാനോട് പറഞ്ഞു. എൽ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥ കോവളത്ത് പര്യടനം പൂർത്തിയാകുന്നതോടെ ഇവർക്ക് സ്വീകരണം നൽകി സംഘടനയ്‌ക്കൊപ്പം ചേർക്കാനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായതായും ഹരികുമാർ വ്യക്തമാക്കി.