കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കും, ശമ്പള പരിഷ്‌കരണ നടപടികള്‍ ദ്രുതഗതിയിലാക്കും ; തോമസ് ഐസക്

0
103

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ദ്രുതഗതിയിലാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക്. രണ്ടു ഗഡു ഡിഎ അടിയന്തരമായി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ നടപടികള്‍ ദ്രുതഗതിയിലാക്കും. കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക സര്‍ക്കാര്‍ തീര്‍ക്കും.

രണ്ടാം പുനസംഘടന പാക്കേജ് നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണം. മറ്റ് ആശങ്കകള്‍ക്ക് വകയില്ല. കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും തോമസ് ഐസക്.