Wednesday
4 October 2023
28.8 C
Kerala
HomeKeralaകാസർകോട‌് ജില്ലാ ആയുർവേദ ആശുപത്രിക്ക്‌ പുതിയ കെട്ടിടം; ഉദ‌്ഘാടനം നാളെ

കാസർകോട‌് ജില്ലാ ആയുർവേദ ആശുപത്രിക്ക്‌ പുതിയ കെട്ടിടം; ഉദ‌്ഘാടനം നാളെ

ജില്ലാ ആയുർവേദ ആശുപത്രിക്ക‌് പടന്നക്കാട‌് പണിത കെട്ടിടത്തിന്റെ ഉദ‌്ഘാടനം 19ന‌്  പകൽ 10. 30ന‌് മന്ത്രി കെ കെ ശൈലജ നിർവഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. കാസർകോട‌് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ‌് കെട്ടിടം പണിതത‌്. നൂറു കിടക്ക സൗകര്യമുള്ള മൾട്ടി സ‌്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന‌് നാലു കോടി രൂപയാണ‌് വകയിരുത്തിയത‌്‌.
നിലവിൽ 50 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്‌. ഇതിനു പുറമെ മൂന്നു നിലകളിലായി ഓഫീസ‌് റൂം, ലബോറട്ടറി, ഫിസിയോതെറാപ്പി റൂം, ഔഷധി ഔട്ട്‌ലെറ്റ്‌, മൈനർ ട്രീറ്റ‌്മെന്റ‌് റൂം, പഞ്ചകർമ റൂം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌.
ഡോക്ടേഴ‌്സ‌് ഡ്യൂട്ടി റും, നേഴ‌്സ‌് ഡ്യൂട്ടി റൂം, സ‌്റ്റാഫ‌് ഡ്യൂട്ടി റൂം, റസ‌്റ്റ‌് റൂം, 25 ബെഡ‌് വാർഡ‌്, ബൈസ‌്റ്റാൻഡേഴ‌്സിനായി റസ‌്റ്റ‌് റൂം, പ്രത്യേക  ടോയല‌്റ്റ‌്ബ്ലോക്കുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌. മൂന്നാം നിലയിൽ എട്ടു മുറികളും പ്രത്യേകം ടോയ്‌ലെറ്റ്‌ സൗകര്യങ്ങളുമുണ്ട‌്. നാലു കോടി ചെലവിട്ടുള്ള ആശുപത്രിയിൽ 100 കിടക്കകളുള്ള സൗകര്യമൊരുക്കും.
RELATED ARTICLES

Most Popular

Recent Comments