Wednesday
4 October 2023
28.8 C
Kerala
HomeKeralaതിരുവല്ല ബൈപ്പാസ് നാടിന് സമർപ്പിച്ചു, പാലാരിവട്ടം തെരഞ്ഞെടുപ്പിന് മുന്നേ തുറക്കും : ജി സുധാകരൻ

തിരുവല്ല ബൈപ്പാസ് നാടിന് സമർപ്പിച്ചു, പാലാരിവട്ടം തെരഞ്ഞെടുപ്പിന് മുന്നേ തുറക്കും : ജി സുധാകരൻ

തിരുവല്ല ബൈപാസ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ റോഡ്, പാലം എന്നിവയുടെ വികസനത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് സർക്കാർ. വൈറ്റില കുണ്ടന്നൂർ ഫ്ലൈ ഓവറുകളും ആലപ്പുഴ ബൈപ്പാസും,പ്രാവച്ചമ്പലം ദേശീയപാത വികസനവും ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് തിരുവല്ല ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിച്ചത്. പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന് മുന്‍പ് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍. മാര്‍ച്ച് പത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് എഞ്ചിനീയറിംഗ് വിഭാഗം രേഖാമൂലം അറിയിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങി തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

 

RELATED ARTICLES

Most Popular

Recent Comments