രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്.കൊച്ചിയിൽ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസൽ വില 82.30 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ68 പൈസയും ഡീസലിന് 83രൂപ 92 പൈസയുമാണ് കോഴിക്കോട് ഇത് യഥാക്രമം 88.31ഉം 82.61ഉം ആണ്.
ഫെബ്രുവരിയിൽ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വർധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വർധിക്കാൻ കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നു. .
Recent Comments