വിഴിഞ്ഞത്ത് കപ്പല്‍ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി

0
33

വിഴിഞ്ഞത്ത് കടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് ഒരാളെ കാണാതായി. തീരത്തുനിന്നും 70 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്.

ഷാഹുല്‍ ഹമീദ് അടക്കം മൂന്നുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കി രണ്ടുപേര്‍ നീന്തി കരയിലെത്തി മറ്റുള്ളവരോട് വിവരം പറയുകയായിരുന്നു. അതുവരെ വിവരം പുറത്തറിഞ്ഞിരുന്നില്ല.

അത്ഭുത മന്ത്രിയെന്ന് പേരുള്ള ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടിന്റെ സൈഡില്‍ ഇരിക്കുകയായിരുന്ന ഷാഹുല്‍ കപ്പല്‍ ഇടിച്ചതോടെ കടലിലേക്ക് വീഴുകയായിരുന്നു. ഏത് കപ്പലാണ് ഇടിച്ചതെന്ന് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിനോട് ആവശ്യപ്പെട്ടുണ്ട്.