സാന്ത്വന സ്പര്‍ശം അദാലത്തില്‍ പട്ടയം ലഭിച്ച സന്തോഷത്തിൽ കുഞ്ഞാത്ത

0
53

സാന്ത്വന സ്പര്‍ശം അദാലത്തില്‍ 29 വര്‍ഷം മുമ്പ് ലഭിച്ച മിച്ചഭൂമിയ്ക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കുഞ്ഞാത്ത എന്ന ഫാത്തിമ്മ എരഞ്ഞോളി. പട്ടയം ലഭ്യമാക്കുമെന്ന് അദാലത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പു നല്‍കി. 10 ദിവസം കഴിഞ്ഞ് തിരൂര്‍ താലൂക്കില്‍ എത്തണമെന്നും നിര്‍ദേശിച്ചു. വളാഞ്ചേരി മൈലാടിക്കുന്നില്‍ 29 വര്‍ഷം മുമ്പ് ലഭിച്ച മിച്ചഭൂമിയിലാണ് 16 വര്‍ഷമായി ഫാത്തിമ്മ താമസിക്കുന്നത്.

67 വയസുകാരിയായ ഫാത്തിമ്മ മകള്‍ മുംതാസും അവരുടെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്. മറ്റു രണ്ട് പെണ്‍മക്കളും വിവാഹിതരാണ്. ഏതു നിമിഷവും ലഭിച്ച മിച്ചഭൂമിയില്‍ നിന്ന് ഇറക്കി വിടാം എന്ന അവസ്ഥയിലാണ് ഇതുവരെ അവിടെ താമസിച്ചിരുന്നത്. സ്ഥലത്ത് നിന്ന് മുമ്പ് ഇറക്കി വിടാന്‍ ശ്രമമുണ്ടായി. എന്നാല്‍ അദാലത്തിലൂടെ സ്ഥലത്തിന് പട്ടയം ലഭ്യമാകുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഫാത്തിമ്മ പറഞ്ഞു.