nerariyan scoop ഹിന്ദുവിനെ കല്യാണം കഴിച്ചു, ഉദ്യോഗാർഥിയെ ഒഴിവാക്കി, കാലടിയിലെ വിഷയ വിദഗ്ധനെക്കുറിച്ച് ഉദ്യോഗാർത്ഥികൾ പ്രതികരിക്കുന്നു

0
45

കാലടി സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നു എന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വരുന്നു. വിഷയ വിദഗ്ധൻ എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായ അധ്യാപകനെതിരെ അനുഭവങ്ങൾ പങ്കു വെച്ച് ഉദ്യോഗാർത്ഥികൾ രംഗത്ത് എത്തി. പുറത്ത് വരുന്ന വിശദാംശങ്ങൾ അനുസരിച്ച് വിവേചനത്തിന്റെ രാഷ്ട്രീയം പേറുന്ന അധ്യാപകനാണ് വിഷയ വിദഗ്ധൻ എന്ന് വ്യക്തമാകുന്നു. “ആദ്യലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ, ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താൽ വെട്ടിക്കളഞ്ഞു. ഒപ്പിട്ട ലിസ്റ്റ് തിരുത്തിയാണ് പിന്നീട് പുറത്തുവന്നത്”. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ അനുഭവം തുറന്നെഴുതുകയാണ് വിഷയ വിദഗ്ധന്റെ വിവേചന വാളിന് ഇരയായ ഉദ്യോഗാർത്ഥികൾ. കുറിപ്പ് വായിക്കാം

ഞാൻ പങ്കെടുത്ത 2 ഇന്റർവ്യൂകളിൽ സബ്ജക്റ്റ് എക്‌സ്പർട്ടായി ഈ പറഞ്ഞ ‘ശീർഷാസന അധ്യപകൻ’ ഉണ്ടായിരുന്നു. ഒന്ന് തൃശൂർ ജില്ലയിലെ പ്രമുഖ കോളേജ്. 7 പേരെയാണ് അന്ന് തിരഞ്ഞെടുത്തത്. പി എച്ച് ഡി ഉള്ള ഒരാൾ പോലും അക്കൂട്ടത്തിലില്ലായിരുന്നു. റാങ്കോ മറ്റ് പബ്ലിക്കേഷൻസോ എക്‌സ്പീരിയൻസോ ഇല്ലാത്ത 7 പേരെ ഞങ്ങളടക്കമുള്ളവരെ വിഡ്ഢികളാക്കിക്കൊണ്ട് നിയമിച്ചു. ആദ്യലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഡോക്ടറേറ്റുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ, ഹിന്ദുവിനെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താൽ വെട്ടിക്കളഞ്ഞു. ഒപ്പിട്ട ലിസ്റ്റ് തിരുത്തിയാണ് പിന്നീട് പുറത്തുവന്നത്. 7 ശുദ്ധക്രിസ്ത്യാനികളെ നിയമിച്ച് സഭയുടെ മാനം കാത്തപ്പോൾ അന്നും ഫേസ്ബുക്കുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ പ്രമുഖ കോളേജിലായിരുന്നു ഇയാൾ ‘എക്സ്പർട്ട്’ ആയിരുന്ന അടുത്ത ഇന്റർവ്യൂ. സ്വന്തം താത്പര്യപ്രകാരം ഒരു ഉദ്യോഗാർത്ഥിനിയെ നിയമിച്ചു. ഞങ്ങളോട് ചോദ്യങ്ങൾ പോലും ചോദിച്ചില്ല. സ്വജനപക്ഷപാതം കാണിക്കുന്നതിലും മാനേജ്‌മെന്റിന്റെ താത്പര്യത്തിനനുസരിച്ച് രൂപാന്തരം പ്രാപിക്കുന്നതിലും ഈ ‘എക്സ്പർട്ടിന്റെ’ കഴിവ് പ്രസിദ്ധമാണ്. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ഇന്റർവ്യൂ ബോർഡുകളിലെ സ്ഥിരം സാന്നിധ്യമാകുന്നതും

പിജിക്ക് റാങ്കുള്ള അഞ്ച് വർഷത്തിലേറെ കോളേജ് ടീച്ചിങ് എക്‌സ്പീരിയൻസുള്ള പുസ്തകങ്ങളും അംഗീകൃത ജേർണലുകളിൽ ലേഖനങ്ങളും നെറ്റും പിഎച്ച്ഡിയുമുള്ള എന്നോട് ‘മലയാള ഭാഷയുടെ പിതാവാര് ?’ എന്ന ചോദ്യം പോലും അദ്ദേഹം ചോദിച്ചിട്ടില്ല. വീടെവിടെയാണെന്ന് മാത്രം ചോദിച്ച് മുന്നിലിരിക്കുന്ന അണ്ടിപ്പരിപ്പ് കൊറിച്ചു. എന്റെ ഇന്റർവ്യൂ മാർക്ക് ഒറ്റയക്കമായിരുന്നു.

NB: അന്യായമായി ഒഴിവാക്കിയ ആളുകൾക്ക്‌ അയാൾക്കെതിരെ പറയാൻ ജാഥ നടത്താനുള്ളത്രയുണ്ട്. അതെല്ലാം പുറത്തു വരികയും ചെയ്യും. അയാളുടെ അജണ്ട പൊളിഞ്ഞ ആദ്യത്തെ ഇന്റർവ്യൂ ആകാം കാലടിയിൽ നടന്നത്.