വി പി സാനുവിനെതിരെ എം എസ് എഫ് അക്രമം, യോഗം അലങ്കോലപ്പെടുത്തി

0
80

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് നടക്കുന്ന സമരത്തെ അഭിസംബോധന ചെയ്യവെയാണ് എസ് എഫ് ഐ ദേശിയ പ്രസിഡന്റ് വി പി സാനുവിനെതിരെ എം എസ് എഫ് പ്രവർത്തകർ അക്രമം അഴിച്ചു വിട്ടത്. യോഗത്തിൽ സംസാരിക്കുകയായിരുന്ന വി പി സാനുവിന് നേരെ കല്ലേറ് നടത്തിയ എം എസ് എഫിന്റെ അക്രമി സംഘം യോഗത്തിലേക്ക് ഇരമ്പിയാർക്കുകയും യോഗസ്ഥലത്തെ ഫ്ലെക്സുകളും കസേരകളും നശിപ്പിക്കുകയും ചെയ്തു.

സമീപത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും സമരത്തിലുണ്ടായിരുന്ന വളണ്ടിയർമാരും ഇടപ്പെട്ടതോടെയാണ് അക്രമി സംഘം പിൻവാങ്ങിയത്. കല്ലേറിൽ വി പി സാനുവിന് നിസാര പരിക്കേറ്റു.