കത്വ കേസിൽ യൂത്ത് ലീഗ് വാദം മുഴുവൻ പച്ചക്കള്ളം ,കേസ് നടത്തിപ്പിന് പണം ലഭിച്ചിട്ടില്ല : അഭിഭാഷക ദീപിക സിങ് രജാവത്ത്

0
40

കത്വ കേസിൽ യൂത്ത് ലീഗ് വാദം മുഴുവൻ പച്ചക്കള്ളം, കേസ് നടത്തിപ്പിന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത് അറിയിച്ചു. അഭിഭാഷകയുടെ വെളിപ്പെടുത്തൽ നേരറിയാൻ പുറത്തുവിടുന്നു.

കത്വ കേസ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് കേസ് നടത്തിപ്പിനായി മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയതെന്നവകാശപ്പെട്ട് അഡ്വ. മുബീൻ ഫാറൂഖി കേരളത്തിലെത്തി വാർത്താ സമ്മേളനം നടത്തിയത്. കേസ് നടത്തിപ്പിനായി പത്ത് ലക്ഷം രൂപ മുബീന ഫാറൂക്കിക്ക് കൈമാറിയെന്നായിരുന്നു യൂത്ത് ലീഗിങ്‌റെ വാദം.

കത്വ അഭിഭാഷകർക്ക് പത്ത് ലക്ഷം രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാൽ യൂത്ത് ലീഗ് ഭാരവാഹികൾ പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫറൂഖിക്ക് കേസ് നടത്തിപ്പുമായി ബന്ധമില്ലെന്നും കേസ് പൂർണ്ണമായും താൻ സൗജന്യമായിട്ടാണ് നടത്തുന്നതെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു.

കേരളത്തിൽ നിന്നും പണം ലഭിച്ചിട്ടില്ല. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു എന്നാണ് യൂത്ത് ലീഗ്‌ പറഞ്ഞത്,എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നും ദീപിക സിങ് ആവർത്തിച്ചു.