ജനങ്ങൾക്ക് നീതി നൽകുന്നതിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പിറകില്‍: ടാറ്റ ട്രസ്റ്റ്‌സ് റിപ്പോർട്ട്‌

0
31

ജനങ്ങൾക്ക് നീതി ലഭിക്കുന്ന കാര്യത്തിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികവ് മറ്റ് പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണെന്ന വെളിപ്പെടുത്തലുമായി ടാറ്റ ട്രസ്റ്റിന്റെ ‘ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് 2020’. 18 സംസ്ഥാനങ്ങളടങ്ങുന്ന ലിസ്റ്റിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത് മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, പഞ്ചാബ്, കേരളം എന്നിവയാണ്. രാജ്യത്തെ ഏറ്റവും മോശം നീതി നിർവഹണ സംവിധാനം ഉത്തർപ്രദേശിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആറാം സ്ഥാനത്തുള്ള ഗുജറാത്താണ് ലിസ്റ്റിലെ ഏറ്റവും ‘മികച്ച’ ബി.ജെ.പി സംസ്ഥാനം. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക, ഹരിയാന സംസ്ഥാനങ്ങൾ 2019-ലെ ആദ്യ പതിപ്പിലെ റാങ്കിങ്ങിനേക്കാൾ പിറകിലേക്കു പോയി. ബി.ജെ.പി അധികാരത്തിലില്ലാത്ത ഛത്തിസ്ഗഡ്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ നില മെച്ചപ്പെടുത്തുകയും ചെയ്തു. ബി.ജെ.പിയിതര സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിന്റെയും ഒഡിഷയുടെയും സ്ഥാനങ്ങൾ പിന്നോട്ടുപോയി.