മികച്ച ആശുപത്രികള്‍ക്കുള്ള 2020 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു

0
79

2020 ലെ സംസ്ഥാന കായകൽപ്പ് അവാർഡ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളിൽ 93 ശതമാനം മാർക്ക് നേടി കോഴിക്കോട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂർ മാങ്ങാട്ടുപറമ്പ് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി ജില്ലാ തലത്തിൽ 92.7 ശതമാനം മാർക്കോടെ രണ്ടാം സ്ഥാനം നേടി. 20 ലക്ഷം രൂപയാണ് അവാർഡ്. ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ എട്ട് ആശുപത്രികൾക്ക് 3 ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും.

കൊല്ലം ജില്ലാ ആശുപത്രി (92.2 ശതമാനം), ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി (87.8), മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രി (83.7), മലപ്പുറം തിരൂർ ജില്ലാ ആശുപത്രി (83.5), തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി (82.8), പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി (76.3), തിരുവനന്തപുരം ഡബ്ല്യു. ആന്റ് സി ഹോസ്പിറ്റൽ (73), ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി (70.5) എന്നിവയാണ് ജില്ലാ തലത്തിൽ ഈ അവാർഡിനർഹമായ ആശുപത്രികൾ.

സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയും തൃശൂർ ചാലക്കുടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയും അർഹത നേടി. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രി ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. സബ് ജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9 ആശുപത്രികൾക്ക് ഒരു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും.

കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, ആലപ്പുഴ ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, കാസർഗോഡ് പനത്തടി താലൂക്ക് ആശുപത്രി, കൊല്ലം കടയ്ക്കൽ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, മലപ്പുറം പൊന്നാനി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, കോട്ടയം പാമ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, തൃശൂർ ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി എന്നിവ സബ് ജില്ലാ തലത്തിൽ അവാർഡിനർഹരായി.

മികച്ച സി.എച്ച്.സി.കൾക്കുള്ള അവാർഡിന് എറണാകുളം മുളന്തുരുത്തി സി.എച്ച്.സി. 90.2 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനം നേടി. 70 ശതമാനത്തിന് മുകളിൽ മാർക്കുള്ള മലപ്പുറം കാളിക്കാവ്, കൊല്ലം തൃക്കടവൂർ, പാലക്കാട് കടമ്പഴിപുരം, കോഴിക്കോട് തലക്കുളത്തൂർ, തൃശൂർ മുല്ലശേരി, തിരുവനന്തപുരം വെള്ളനാട്, തൃശൂർ പെരിഞ്ഞാനം, എറണാകുളം കീച്ചേരി, കോട്ടയം മുണ്ടക്കയം, കോട്ടയം അരുനൂട്ടിമംഗലം, കോഴിക്കോട് ഒളവണ്ണ, എറണാകുളം രാമമംഗലം, കൊല്ലം പാലത്തറ, ആലപ്പുഴ അമ്പലപ്പുഴ, തിരുവനന്തപുരം പെരുങ്കടവിള, ഇടുക്കി മുട്ടം, പത്തനംതിട്ട കല്ലൂപ്പാറ എന്നീ 17 സി.എച്ച്.സി.കൾക്ക് ഒരു ലക്ഷം രൂപ വീതം കമൻഡേഷൻ അവാർഡ് തുക ലഭിക്കും.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്റർ ആയി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ ഫസ്റ്റ് ക്ലസ്റ്ററിൽ കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഒന്നാം സ്ഥാനവും (2 ലക്ഷം) തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) ആലപ്പുഴ ചേറാവള്ളി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെക്കന്റ് ക്ലസ്റ്ററിൽ തൃശൂർ പറവട്ടാനി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഒന്നാം സ്ഥാനവും (2 ലക്ഷം) തൃശൂർ വിആർ പുരം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) എറണാകുളം മൂലംകുഴി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേർഡ് ക്ലസ്റ്ററിൽ മലപ്പുറം നിലമ്പൂർ മുമുള്ളി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ ഒന്നാം സ്ഥാനവും (2 ലക്ഷം) കണ്ണൂർ മട്ടന്നൂർ പൊരോര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) മലപ്പുറം ഇരവിമംഗലം അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

70 ശതമാനത്തിന് മുകളിലുള്ള 13 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾക്ക് 50,000 രൂപ വീതം കമൻഡേഷൻ അവാർഡ് ലഭിക്കും. എറണാകുളം തൃപ്പുണ്ണിത്തുറ എളമാന്തോപ്പ്, എറണാകുളം വട്ടംകുന്നം, ഇടുക്കി പാറക്കടവ്, എറണാകുളം തമ്മനം, തൃശൂർ ഗുരുവായൂർ, തൃശൂർ പോർക്കലങ്ങാട്, തൃശൂർ കേച്ചേരി, കണ്ണൂർ കൊളശേരി, മലപ്പുറം മംഗലശേരി, കാസർഗോഡ് പുലിക്കുന്ന്, വയനാട് കൽപ്പറ്റ മുണ്ടേരി, കോഴിക്കോട് കിനാശേരി, കണ്ണൂർ കൂവോട് എന്നിവയ്ക്കാണ് അവാർഡ്.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ എല്ലാ ജില്ലകളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയിൽ തന്നെ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് 50,000 രൂപ വീതവും ലഭിക്കും. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ്.

കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.