ഒപ്പമുണ്ട് പിണറായി സർക്കാർ ഇനിയും മുന്നോട്ട്

0
142

തങ്ങളെ കൈപിടിച്ചുയർത്താൻ ഒരു സർക്കാർ കൂടെയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരു വിവേചനവും കൂടാതെ മുഖ്യധാരയിൽ ഒപ്പം നിർത്താൻ പിണറായി സർക്കാർ കാട്ടുന്ന കരുതലിനും സ്നേഹത്തിനും നന്ദി പറഞ്ഞ് ഒരു കൂട്ടം ആളുകൾ.

നൽകിയ വാഗ്ദാനം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ കണ്ണ് നിറഞ്ഞ് മറ്റൊരു കൂട്ടർ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സംവാദം വൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്.