ജമ്മു കശ്മീരിൽ 4ജി മൊബൈൽ ഇന്റർനെറ്റ് പുനസ്ഥാപിച്ചു, 18 മാസത്തിനുശേഷം നടപടി

0
25

ഒന്നര വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ 4 ജി ഇന്റർനെറ്റ്‌ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു. 2019 ഓഗസ്റ്റിൽ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി സേവനം നിർത്തിവെച്ചത്. 4ജി സേവനം പുഃസ്ഥാപിക്കുന്നതിനായി ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷലീൻ കബ്ര പുറപ്പെടുവിച്ച വിജ്ഞാപനത്തിൻറെ അടിസ്ഥാനത്തിലാണ് ഇവിടെ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

ജമ്മു കശ്മീരിൽ 4 ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുകയാണെന്ന് ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ വക്താവ് രോഹിത് കൻസാൽ ട്വീറ്റിൽ പറഞ്ഞു.പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമായാണ് അതിവേഗ മൊബൈൽ ഇന്റർനെറ്റ്‌ സൗകര്യം ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കൈവരുന്നത്.കഴിഞ്ഞ വർഷം ബ്രോഡ്‌ബാൻഡ് ഇൻറർനെറ്റും 2ജി മൊബൈൽ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു.