Wednesday
4 October 2023
27.8 C
Kerala
HomeVideosമുട്ടിടിച്ച് കോൺഗ്രസ് മാപ്പോട് മാപ്പ് ,സുധാകരൻ കണ്ണുരുട്ടി, പേടിച്ചുവിറച്ച് ചെന്നിത്തലയും ഷാനിമോളും

മുട്ടിടിച്ച് കോൺഗ്രസ് മാപ്പോട് മാപ്പ് ,സുധാകരൻ കണ്ണുരുട്ടി, പേടിച്ചുവിറച്ച് ചെന്നിത്തലയും ഷാനിമോളും

കെ സുധാകരൻ തന്റെ ഗുണ്ടാരാജ് കോൺഗ്രസിൽ നടപ്പാക്കിത്തുടങ്ങി. സർക്കാർ ചെലവിൽ ചെന്നൈയിലെ ചിന്നവീട്ടിൽ പോകുന്ന സുധാകരൻ കണ്ണുരുട്ടിയതോടെ പേടിച്ച് മുട്ടുവിറച്ച് സാഷ്ടാംഗം മാപ്പു പറഞ്ഞിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഷാനിമോൾ ഉസ്മാനും കെ സി വേണുഗോപാലുമെല്ലാം.

തനിക്കാരെയും ഭയമില്ലെന്ന് നാഴികക്ക് നാല്പതുവട്ടം വിളിച്ചുപറയുന്ന ചെന്നിത്തല ഇന്നലെ രാത്രി സുധാകരന്റെ ഫോൺ വന്നതോടെ പേടിച്ചുവിറച്ചു. രാവിലെ എല്ലാം മാറ്റിപ്പറഞ്ഞോളാം എന്ന് കേണപേക്ഷിച്ചതോടെയാണ് സുധാകരൻ അടങ്ങിയത് എന്നാണ് പിന്നാമ്പുറ സംസാരം. പറഞ്ഞത് കേട്ടില്ലെങ്കിൽ മുട്ടുകാല് കാണില്ലെന്ന പേടിയെത്തുടർന്നാണ് ചെന്നിത്തല സുധാകരനുമുന്നിൽ കീഴടങ്ങിയത്.

 

RELATED ARTICLES

Most Popular

Recent Comments