കോവിഡ് കേസുകൾ വർധിക്കുന്നു , വിവിധ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണം ശക്തമാക്കി

0
33

കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിവിധ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണം ശക്തമാക്കി.കുവൈത്തിൽ വിദേശികൾക്ക് താത്കാലിക പ്രവേശനവിലക്കേർപ്പെടുത്തി. ഞായറാഴ്ചമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.

സൗദിയിൽ ഹോട്ടലുകളിലും വിവാഹ ഹാളുകളിലും നടക്കുന്ന എല്ലാ പരിപാടികൾക്കും ആഭ്യന്തരമന്ത്രാലയം താത്കാലിക വിലക്കേർപ്പെടുത്തി. വ്യാഴാഴ്ച രാത്രി പത്തുമുതലാണ് പുതിയ നിയന്ത്രണം. വിവാഹപ്പാർട്ടികൾക്ക് ഒരുമാസവും വിനോദ പരിപാടികൾക്ക് 10 ദിവസവുമാണ് വിലക്കേർപ്പെടുത്തിയത്.

സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും പ്രവർത്തിക്കുന്ന ഗെയിം സെന്ററുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചിടാനും നിർദേശം നൽകി. ഞായറാഴ്ചമുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.

രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. ഹോട്ടലുകളിൽ നടക്കുന്ന കോർപ്പറേറ്റ് യോഗങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും ഒരുമാസം വിലക്കുണ്ട്.