ഐശ്വര്യകേരള യാത്രക്ക്‘ആദരാഞ്ജലികൾ’; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി

0
108

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് പരസ്യം നൽകിയ സംഭവത്തിൽ വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്കെതിരെ നടപടി. കാസർഗോഡ് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

കെപിസിസി നേതൃത്വം വീക്ഷണം മാനേജ്മെൻ്റിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും നേതാക്കൾ വ്യക്തമമാക്കി.