മ്യാ​ൻ​മ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീക്കം ,പിന്തുണയ്ക്കില്ലെന്ന് അമേരിക്ക

0
37

മ്യാ​ൻ​മ​റി​ൽ തടങ്കലിലായ പ്രധാന മന്ത്രി ഓം​ഗ് സാ​ൻ സു​ചിയെയും പ്ര​സി​ഡ​ൻറ് വി​ൻ മി​ൻ​ടി​നെ​യും ​ഉട​ൻ വി​ട്ട​യച്ചില്ലെങ്കിൽ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടു​മെ​ന്ന് യു​എ​സ്. മ്യാ​ൻ​മ​റി​ൽ ജ​നാ​ധി​പ​ത്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​വാ​ഴ്ച​യും പാ​ലി​ക്ക​പ്പെ​ട​ണമെന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഒ​രു നീ​ക്ക​ത്തെ​യും യു​എ​സ് പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നും വൈ​റ്റ് ഹൗ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

മ്യാൻമറിൽ സൈനിക അട്ടിമറി. ഓങ് സാങ്‌ സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കി.ഔദ്യോഗിക ടിവിയും റേഡിയോയും പ്രവർത്തനം നിർത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണിൽ മൊബൈൽ സേവനം തടസപ്പെട്ടു. മാധ്യമങ്ങൾക്കും വിലക്കാണ്‌. മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളനീക്കം.നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ്‌ സാങ്‌ സൂചിയുടെ പാർടി വിജയം നേടിയിരുന്നു.83 ശതമാനം സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പ്‌ വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിർദ്ദേശം മറികടന്ന്‌ ഇന്ന്‌ പാർലമെൻറ്‌ സമ്മേളനം ചേരാനിരിക്കെയാണ്‌ പട്ടാള അട്ടിമറി.