മ്യാൻമറിൽ വീണ്ടും പട്ടാളം ഭരണം, ഓങ് സാങ്‌ സൂചി തടവിൽ

0
119

യാങ്കൂൺ:മ്യാൻമറിൽ സൈനിക അട്ടിമറി. ഓങ് സാങ്‌ സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കി.

ഔദ്യോഗിക ടിവിയും റേഡിയോയും പ്രവർത്തനം നിർത്തിവച്ചു. പ്രധാന നഗരമായ യാങ്കൂണിൽ മൊബൈൽ സേവനം തടസപ്പെട്ടു. മാധ്യമങ്ങൾക്കും വിലക്കാണ്‌. മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളനീക്കം.നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ്‌ സാങ്‌ സൂചിയുടെ പാർടി വിജയം നേടിയിരുന്നു.

83 ശതമാനം സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പ്‌ വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിർദ്ദേശം മറികടന്ന്‌ ഇന്ന്‌ പാർലമെൻറ്‌ സമ്മേളനം ചേരാനിരിക്കെയാണ്‌ ഇന്ന്‌ പട്ടാള അട്ടിമറി.