2021–-22 വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന്

0
82

ന്യൂഡൽഹി : 2021–-22 വർഷത്തെ കേന്ദ്ര ബജറ്റ് ഇന്ന്. തിങ്കളാഴ്‌ച പകൽ 11ന്‌ ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്പത്തിക സർവേ പ്രതീക്ഷിക്കുന്ന 11 ശതമാനം വളർച്ച കൈവരിക്കാൻ ധനമന്ത്രി എന്തൊക്കെ നടപടി സ്വീകരിക്കുമെന്നതാണ്‌ ആകാംക്ഷ സൃഷ്ടിക്കുന്നത്‌.

കോവിഡ്‌ ലോക്‌‌ഡൗൺ കാലത്ത്‌ പ്രഖ്യാപിച്ച ആത്മനിർഭർ പാ‌ക്കേജിന്റെ തുടർച്ചയായി ബജറ്റിനെ കാണണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിട്ടുണ്ട്‌‌. സ്വകാര്യവൽക്കരണ, ഉദാരവൽക്കരണ നയങ്ങളിൽ കേന്ദ്രീകരിച്ചതാണ്‌ ആത്മനിർഭർ പാ‌ക്കേജ്‌. പ്രകൃതി ദുരന്തങ്ങളും കോവിഡും തകർത്ത കേരളത്തെ പുനർനിർമിക്കാൻ എന്തു നിർദേശങ്ങളാണുള്ളതെന്നും സംസ്ഥാനം ഉറ്റുനോക്കുന്നു.

എന്നാൽ കടമെടുപ്പ് പരിധി ഉയർത്തണമെന്നതടക്കം ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെങ്കിലും വലിയ പ്രതീക്ഷകളില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിന്റെ നികുതി വരുമാനം കുറയുമോ എന്ന് ആശങ്കയുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.