സൗദി അറേബ്യയിൽ അടുത്ത വെള്ളിയാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
185

സൗദി അറേബ്യയിൽ അടുത്ത വെള്ളിയാഴ്ച വരെ കടുത്ത ചൂട് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും റിയാദിൻ്റെ ചില ഭാഗങ്ങളിലും ശക്തമായ ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയര്‍ന്ന താപനില കിഴക്കന്‍ പ്രവിശ്യയില്‍ 46 ഡിഗ്രി മുതല്‍ 49 ഡിഗ്രി വരെയും റിയാദ് പ്രവിശ്യയില്‍ 44 ഡിഗ്രി മുതല്‍ 46 ഡിഗ്രി വരെയുമാണ്. മക്ക, മദീന പ്രവിശ്യകളില്‍ 42 ഡിഗ്രി മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കാം. അൽ അഹ്‌സയിലും ഷറൂറയിലും ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായും ദമാമിൽ 46 ഡിഗ്രി സെൽഷ്യസിലെത്തിയതായും കേന്ദ്രം റിപ്പോർട്ട് ചെയ്തു.