വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന മെഹുൽ ചോക്‌സിയെ ‘അനധികൃത കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച് ഡൊമനിക്ക. കുടിയേറ്റ, പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകളനുസരിച്ചാണ് ചോക്‌സിയെ ഡൊമിനിക്കയിലെ ദേശീയ സുരക്ഷ, ആഭ്യന്തര മന്ത്രാലയം അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചത്.
അനധികൃത കുടിയേറ്റക്കാരനാകുന്നതോടെ ഡൊമിനിക്കയിൽ പ്രവേശനത്തിന് ചോക്‌സിക്ക് വിലക്കുണ്ടാകും. കൂടാതെ, ചോക്‌സിയെ ഡൊമിനിക്കയിൽ നിന്നും പുറത്താക്കാൻ മന്ത്രാലയം പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
നാടുവിട്ട ചോക്‌സി ആന്റിഗ്വ പൗരത്വം നേടുകയും 2018 മുതൽ അവിടെ കഴിയുകയുമായിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതുൾപ്പെടെ നടപടികൾക്ക് ആക്കം കൂട്ടുന്നതാകും പ്രഖ്യാപനമെന്നാണ് സൂചന.
മാങ്ങാണ്ടി പോയ പി ടി തോമസ് പറയുന്നതെല്ലാം പച്ചക്കള്ളം