നയതന്ത്ര സ്വർണക്കടത്ത്: ഫൈസൽ ഫരീദിന്റെ കൂട്ടാളി അറസ്റ്റിൽ

0
67

 

നയതന്ത്ര സ്വർണക്കടത്ത് കേസിൽ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. ഫൈസൽ ഫരീദിന്റെ കൂട്ടാളിയും ദുബൈയിൽ സ്വർണക്കടത്ത് റാക്കറ്റ് നിയന്ത്രിക്കുന്നയാളുമായ തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബൈയിൽ നിന്നും എത്തിയ മൻസൂറിനെ എൻഐഎ സംഘമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.

സ്വർണക്കടത്ത് കേസിൽ ഭീകരബന്ധം അന്വേഷിക്കുന്നത് എൻഐഎ പ്രത്യേകസംഘമാണ്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാൾ. സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിക്കുന്നത് മൻസൂറിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് നേരത്തെ അന്വേഷകസംഘം കണ്ടെത്തിയിരുന്നു.

അക്രമരാഷ്ട്രീയത്തിന്റെ അപ്പോസ്തലൻ കോൺഗ്രസ്സ് തലപ്പത്തേക്ക്