കോവിഡ് ബാധിച്ച പ്രമേഹ രോഗികൾ ശ്രദ്ധിക്കുക, പുതിയ മാർഗനിർദേശം പുറത്തിറക്കി

0
75

കോവിഡ് ബാധിച്ച പ്രമേഹ രോഗികൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ നിർദേശം പുറത്തിറക്കി. കോവിഡ് ഭേദമാകുമ്പോൾ ബ്ലാക്ക് ഫംഗസ് ബാധ, പ്രത്യേകിച്ചും അനിയന്ത്രിത പ്രമേഹമുള്ളവരിൽ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.

ഹൈപ്പർ ഗ്ലൈസീമിയ ഉള്ള പ്രമേഹ രോഗികൾക്ക് ബ്ലാക്ക് ഫംഗസ് ബാധയുടെ സാധ്യത ഉളളതിനാൽ കർശനമായി നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതിയ മാർഗനിർദേശത്തിൽ എടുത്തു പറയുന്നു. രോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആവർത്തിച്ച് പരിശോധിക്കണമെന്നാണ് പറയുന്നത്.

ആദ്യ പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് സാധാരണമാണെങ്കിലും ആവർത്തിച്ചുള്ള പരിശോധന നിർബന്ധമാണ്. ഭക്ഷണത്തിന് മുമ്പും ശേഷവുമുള്ള ഷുഗർ ലെവൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കണം.

ഗ്ലൈസെമിക് ആരംഭത്തിലുള്ള രോഗികൾക്ക് അസുഖത്തിനിടെ സ്‌ട്രെസ് ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടാകാം, പ്രത്യേകിച്ചും കോവിഡ് അണുബാധയുടെ തീവ്രത വർദ്ധിക്കുകയാണെങ്കിൽ.

പ്രമേഹ രോഗികൾ ഭക്ഷമം ക്രമീകരിക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. ഡയറ്റ് ചാർട്ടിൽ നിർദ്ദേശിച്ച സമയവും ഭക്ഷണ അളവും രോഗി കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിലുണ്ട്.

മേയ് 24 വരെ 18 സംസ്ഥാനങ്ങളിലായി 5,424 ബ്ലാംക്ക് ഫംഗസ് ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമായിരുന്നു രോഗികൾ ഏറെയും. ജൂൺ മൂന്ന് വരെ ഡൽഹിയിൽ 1044 ബ്ലാക്ക് ഫംഗസ് ബാധയും 89 മരണവും സ്ഥിരീകരിച്ചിരുന്നു.