Wednesday
17 December 2025
30.8 C
Kerala
HomeKeralaകൊടകര കുഴൽപ്പണക്കേസ്; എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

കൊടകര കുഴൽപ്പണക്കേസ്; എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ഉൾപ്പെടെയുള്ള നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. പൊലീസ് ക്ലബ്ലിൽ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടീസ് നൽകിയിരുന്നു.

ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എൽ. പത്മകുമാർ. കുഴൽപ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി ഭാരവാഹികൾക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തൽ.

ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴൽപ്പണവുമായി ബിജെപിക്ക് പങ്കില്ലെന്നും പണം ബിജെപിയുടേതല്ലെന്നും അനീഷ് പറഞ്ഞിരുന്നു.

RELATED ARTICLES

Most Popular

Recent Comments