Thursday
18 December 2025
24.8 C
Kerala
HomeKeralaചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

 

 

കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം ഒറ്റകെട്ടായി നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിൽ പങ്കു ചേരുന്നുവെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ വ്യക്തമാക്കി.

വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണ്. സർവശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളിൽ ചിലരേയും മൻ കീ ബാത്തിൽ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു.മൻ കീ ബാത്തിൽ ചുഴലിക്കാറ്റ്, കോവിഡ് പ്രവർത്തനങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

RELATED ARTICLES

Most Popular

Recent Comments