സിപിഐ എം നേതാവ് മൈഥിലി ശിവരാമൻ അന്തരിച്ചു

0
32

 

മുതിർന്ന സിപിഐ എം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമൻ അന്തരിച്ചു. 81 വയസായിരുന്നു. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ മുൻ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.

അൽഷിമേഴ്‌സ് രോഗത്തെതുടർന്ന് പത്തുവർഷമായി ചികിത്സയിലായിരുന്നു. അവർ. ഏതാനും ദിവസം മുമ്പ് കോവിഡും സ്ഥിരീകരിച്ചു. കരുണാകരനാണ് ഭർത്താവ്‌. മകൾ: പ്രൊഫ. കൽപന കരുണാകരൻ.

തമിഴ്‌നാട്ടിൽ ദളിതർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി സിപിഐ എം ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 1989 ലെ കീഴ്‌വെൺമണി കൂട്ടക്കൊലയിലെ ഇരകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം നയിച്ചത് മൈഥിലിയാണ്. അന്ന് സിപിഐ എം നേതൃത്വത്തിൽ നടന്ന ഭൂസമരത്തിൽ പങ്കെടുത്ത 44 പേരെയാണ് സവർണ ഭൂഉടമകൾ ചുട്ടുകൊന്നത്. ബഹുഭൂരിപക്ഷവും ദളിതർ.

വലതുരാഷ്ട്രീയപാർടികളും മാധ്യമങ്ങളും ഭൂവുടമകൾക്കൊപ്പം നിന്നപ്പോൾ സത്യം മൂടിവയ്ക്കാൻ ശ്രമമുണ്ടായി. അണ്ണാദുരൈ ഭരണത്തിന്റെ പൊള്ളയായ ദളിത് സ്നേഹം തുറന്നുകാട്ടി മൈഥിലി പുസ്തകമെഴുതി.