Wednesday
17 December 2025
26.8 C
Kerala
HomeIndiaBREAKING... ലക്ഷദ്വീപിൽ എയർ ആംബുലൻസ് സേവനം നിയന്ത്രിച്ച് അഡ്മിനിസ്ട്രേറ്റർ

BREAKING… ലക്ഷദ്വീപിൽ എയർ ആംബുലൻസ് സേവനം നിയന്ത്രിച്ച് അഡ്മിനിസ്ട്രേറ്റർ

അതിഥി.സി.കൃഷ്ണ

ലക്ഷദ്വീപിലെ എയർ ആംബുലൻസ് സർവീസുകൾ നിയന്ത്രിച്ച് അഡ്മിനിസ്ട്രേറ്റർ . സേവനങ്ങൾ നിർത്തലാക്കിയതായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്ത്. ദേശിയ മാധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്. ദ്വീപിൽ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ്, ദ്വീപിലെ അടിയന്തിര ആവശ്യങ്ങൾക്കായുള്ള എയർ ആംബുലൻസ് സംവിധാനം നിർത്തലാക്കിയിരിക്കുന്നത്. മെഡിക്കൽ എമെർജൻസിക്കുൾപ്പടെ ഉപയോഗിക്കുന്ന സേവനം അവസാനിസിപ്പിച്ചിരിക്കുന്നത് പ്രതിഷേധിക്കുന്ന ദ്വീപ് ജനങ്ങളോടുള്ള പ്രതികാര നടപടിയാണ്.ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർ ആംബുലൻസ്​ വഴി വിദഗ്​ധ ചികിത്സക്കായി ദ്വീപിൽ നിന്ന്​ കൊണ്ടു പോകേണ്ടത്​​ പരിശോധിക്കാൻ നാലംഗ സമിതിയെ അഡ്​മിനിസ്​ട്രേറ്റർ ചുമതലപ്പെടുത്തി.നാലംഗ സമിതിയുടെ നിർദേശം അനുസരിച്ച്​ മാത്രമേ ഇനി രോഗികളെ എയർ ആംബുലൻസിൽ മാറ്റാനാകു. നേരത്തെ ലക്ഷദ്വീപ്​ മെഡിക്കൽ ഓഫീസറുടെ അനുമതിയിൽ എയർ ആംബുലൻസ് സേവനം ലഭിക്കുമായിരുന്നു. പ്രശനങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സർവ്വകക്ഷി യോഗം ചേരാനിരിക്കവെയാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം.

RELATED ARTICLES

Most Popular

Recent Comments