ഇറ്റലിയിൽ കേബിൾ കാർ പൊട്ടിവീണു അപകടം, മരണം 14

0
192

 

വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ പൊട്ടിവീണുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 14 പേർ മരിച്ചു.പരുക്കേറ്റ ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഞായറാഴ്ച മജോറി തടാകത്തിന് സമീപമായിരുന്നു അപകടം.

മരിച്ചവരിൽ അഞ്ച് പേർ ഇസ്രേലി പൗരൻമാരാണ്. ഭൂരിപക്ഷം പേരും അപകടസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച്, ഒൻപത് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ വ്യോമമാർഗം ടൂറിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒൻപത് വയസുള്ള കുട്ടിയെ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

റിസോർട്ട് നഗരമായ സ്ട്രെസയിൽ നിന്ന് പീഡ്‌മോണ്ട് മേഖലയിലെ മോട്ടറോൺ പർവതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. സ്‌ട്രെസയിൽ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റർ ഉയരത്തിലുള്ള മോട്ടറോൺ മലയുടെ മുകളിലേക്ക് 20 മിനിറ്റിൽ എത്താവുന്നതാണു കേബിൾ കാർ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്.