യാസ് ചുഴലിക്കാറ്റ്; കേരളത്തിലേക്കുള്ളതടക്കം 25 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി

0
30

യാ​സ് ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ 25 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം-​പാ​റ്റ്ന, തി​രു​വ​ന​ന്ത​പു​രം-​സി​ൽ​ചാ​ർ ഉ​ൾ​പ്പെ​ടെ ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ​സ്റ്റേ​ൺ റെ​യി​ൽ​വെ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​നി​യാ​ഴ്ച രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ച​താ​യും മ​ണി​ക്കൂ​റി​ൽ 165 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ ഒ​ഡീ​ഷ​യി​ലെ പാ​രാ​ദീ​പ്, പ​ശ്ചി​മ​ബം​ഗാ​ളി​ലെ സാ​ഗ​ർ ദ്‌​വീ​പ് എ​ന്നി വി​ട​ങ്ങ​ളി​ൽ മേ​യ് 26നു ​വൈ​കു​ന്നേ​രം വീ​ശി​യ​ടി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്. 25ന് ​പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ ക​ന​ത്ത​മ​ഴ പെ​യ്യും.

യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരളത്തിൽ ഇന്ന് മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം , ഇടുക്കി , കോട്ടയം , ആലപ്പുഴ , പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.