Monday
12 January 2026
23.8 C
Kerala
HomeKeralaആഷ ശിവരാമൻ നിര്യാതയായി

ആഷ ശിവരാമൻ നിര്യാതയായി

കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും ‘മാധ്യമം’ തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആഷ ശിവരാമൻ (41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.

പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.റ്റി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങ്ങിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്.

കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർത്ഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്റൽ, ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു)

RELATED ARTICLES

Most Popular

Recent Comments