ലൈംഗീക പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കോടതി കുറ്റവിമുക്തനാക്കി. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസില്‍ ഗോവ സെഷന്‍സ് കോടതിയാണ് തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടത്. 2013ലാണ് കേസ് രജിസ്റ്റര്‍ ചെയതത്. സഹപ്രവര്‍ത്തകയെ ഗോവയിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് ഇയാളെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2014ല്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിചാരണയ്ക്ക് ശേഷം കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.