പീ​ഡ​ന​ക്കേ​സ്; ത​രു​ണ്‍ തേ​ജ്പാ​ലി​നെ കോ​ട​തി വി​മു​ക്ത​നാ​ക്കി

0
20

ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ല്‍ തെ​ഹ​ല്‍​ക്ക മു​ന്‍ എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് ത​രു​ണ്‍ തേ​ജ്പാ​ലി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഗോ​വ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ത​രു​ണ്‍ തേ​ജ്പാ​ലി​നെ വെ​റു​തെ വി​ട്ട​ത്. 2013ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യെ ഗോ​വ​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ഗോ​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് 2014ല്‍ ​തേ​ജ്പാ​ലി​ന് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വി​ചാ​ര​ണ​യ്ക്ക് ശേ​ഷം കോ​ട​തി ഇ​യാ​ളെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ക​യാ​യി​രു​ന്നു.