Thursday
18 December 2025
21.8 C
Kerala
HomeKeralaമണിമല, അച്ചൻകോവിൽ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ

മണിമല, അച്ചൻകോവിൽ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ

 

പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ നദികളിൽ ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. മണിമലയാർ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം.

6.08 മീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണെന്നാണ് ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.അച്ചൻകോവിലാറും അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമൺ എന്ന പ്രദേശത്തു കൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്.

ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം 10.5 മീറ്റർ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റർ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷൻ വ്യക്തമാക്കി.

 

RELATED ARTICLES

Most Popular

Recent Comments