Saturday
10 January 2026
23.8 C
Kerala
HomeKeralaക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ; അനുശോചിച്ച് മുഖ്യമന്ത്രി

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവ; അനുശോചിച്ച് മുഖ്യമന്ത്രി

ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ യഥാര്‍ഥ മാതൃകയായിരുന്നു നന്ദു മഹാദേവയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ഇന്ന് പുലര്‍ച്ചെ 3.30നായിരുന്നു നന്ദു മഹേദേവന്റെ അന്ത്യം.

‘അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

p;

അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു.

സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.

RELATED ARTICLES

Most Popular

Recent Comments