Saturday
10 January 2026
26.8 C
Kerala
HomeIndiaബ്ലാക്ക് ഫംഗസ് പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ബ്ലാക്ക് ഫംഗസ് പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

‌’മ്യു​കോ​ർ​മൈ​കോ​സി​സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘ബ്ലാ​ക്ക് ഫം​ഗ​സ്’ കോ​വി​ഡ് രോ​ഗി​ക​ളി​ൽ വ്യാ​പി​ക്കു​ന്നു.കൊവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ‘മ്യൂക്കോമൈകോസിസ്’ (ബ്ലാക്ക് ഫംഗസ്) എന്ന പൂപ്പൽ ബാധയ്ക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം.

വലിയ രോഗവ്യാപനമായി ബ്ലാക്ക് ഫംഗസ് മാറാതിരിക്കാൻ സ്ഥിതിഗതികൾ കേന്ദ്രം നിരീക്ഷിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോൾ പറഞ്ഞു. ബ്ലാക്ക് ഫംഗസ് മഹാരാഷ്ട്രയിൽ 2000 പേരിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അന്തരീക്ഷത്തിൽ സാധാരണയായുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗമാണ് കൊവിഡിന്റെ കാഠിന്യം വർധിപ്പിക്കുന്നത്. കൊവിഡിൽ നിന്ന് സുഖം പ്രാപിക്കുന്നവർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിൽ ഫംഗസ് എളുപ്പം പ്രവേശിക്കും.

രോഗബാധിതരിൽ പത്ത് പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. സമാനമായി ഡൽഹിയിലും ഒട്ടേറെപ്പേരിൽ രോഗം കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. പ്രമേഹം നിയന്ത്രണവിധേയമാകാത്ത രോഗികൾ, സ്റ്റിറോയ്ഡ് ഉപയോഗം മൂലം പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം ഐ.സി.യു.വിലും ആശുപത്രിയിലും കഴിഞ്ഞവർ, മറ്റു രോഗങ്ങളുള്ളവർ, ഗുരുതര പൂപ്പൽബാധയ്ക്കും മറ്റും ചികിത്സയെടുക്കുന്നവർ എന്നിവരാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് ഭീഷണിയിൽ ഉള്ളത്.

പൂപ്പൽ ബാധയെ അവഗണിക്കരുതെന്നും അതീവ ജാഗ്രതപുലർത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നെറ്റി, മൂക്ക്, കവിൾ, കണ്ണുകൾ, പല്ല് എന്നിവിടങ്ങളിൽ ചർമ രോഗം പോലെയാണ് പൂപ്പൽബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്ച മങ്ങുകയോ ചെയ്യും.

നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പൽ എന്നിവയും ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണമാണ്. ബ്ലാക്ക് ഫംഗസ് വലിയ രോഗവ്യാപനമായി മാറാതിരിക്കാൻ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കേന്ദ്രം നിരീക്ഷിക്കുകയാണെന്ന് ഡോ. വി.കെ. പോൾ പറഞ്ഞു. സ്വയം ചികിത്സയും സ്റ്റിറോയ്ഡിന്റെ അമിത ഉപയോഗവും നിയന്ത്രിക്കണം എന്ന് അദ്ദേഹം നിർദേശിച്ചു.

RELATED ARTICLES

Most Popular

Recent Comments