രാജ്യത്ത് കുട്ടികളില്‍ കോവാക്സീന് രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. രണ്ടു മുതല്‍ 18 വയസു വരെയുള്ളവരില്‍ പരീക്ഷണത്തിനാണ് ഡിസിജിഐ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടുമുതൽ 18 വരെ വയസ്സുള്ളവർക്കിടയിൽ നിശ്ചിത വ്യവസ്ഥകളോടെ പരീക്ഷണം നടത്താനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിഷയവിദഗ്ധസമിതി കമ്പനിക്ക് അനുവാദം നൽകിയത്.
സബ്ജക്ട് കമ്മിറ്റി കഴിഞ്ഞ ദിവസം പരീക്ഷണാനുമതി നല്‍കിയിരുന്നു. കുട്ടികൾക്കുള്ള കോവിഡ് വാക്സിന്റെ ആദ്യപരീക്ഷണമായി ഇതു മാറും. ഡൽഹിയിലെയും പട്നയിലെയും എയിംസ് ആശുപത്രികളുടെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക.കോവാക്സിൻ കുട്ടികളിൽ എന്തൊക്കെ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക, സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ പരിശോധിക്കും. നിലവിൽ അമേരിക്കയിലെ ഫൈസർ ബയോ എൻടെക് മാത്രമാണ്, 12-15 പ്രായക്കാരായ കുട്ടികൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുള്ള കോവിഡ് വാക്സിൻ.