24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,48,421 കോവിഡ് കേസുകള്‍;4205 മരണം

0
110

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3,48,421 പുതിയ കോവിഡ് കേസുകള്‍. 4205 പേരുടെ മരണം കോവിഡ്
കാരണമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് നാലായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
3,55,338 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. 37,04,099 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,93,82,642 പേര്‍ ഇതു വരെ രോഗമുക്തരായി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,40,938 ആയി. 2,54,197 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.