Saturday
20 December 2025
29.8 C
Kerala
HomeIndiaഅമിത് ഷായെ പൂട്ടിയ പി കന്ദസ്വാമി തമിഴ്‌നാട് ഡിജിപി

അമിത് ഷായെ പൂട്ടിയ പി കന്ദസ്വാമി തമിഴ്‌നാട് ഡിജിപി

സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമിയെ പുതിയ ഡിജിപിയായി നിയമിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ മേധാവിയായി നിയമിച്ചാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉത്തരവിറക്കിയത്.

ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐ ഐജിയായിരുന്നു. പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത ഏറെ ചര്‍ച്ചയായിരുന്നു. അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട ഉദ്യോഗസ്ഥനാണ് പി കന്ദസ്വാമി.

RELATED ARTICLES

Most Popular

Recent Comments