സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൾസ് ഓക്സിമീറ്ററിനും മാസ്കിനും അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി .മെഡിക്കൽ ഷോപ്പുകളോ മറ്റ് കഥകളോ ഇത്തരത്തിൽ അമിതവില ഈടാക്കിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .
കൂടാതെ കോവിഡുമായി ബന്ധപെട്ടു അനാവശ്യ ഭീതി പരത്തുന്ന സന്ദേശം പ്രചരിപ്പിക്കരുതെന്നും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പ്പെടുന്നവർ പൊലീസിനെയോ ജില്ലാ ഭരണകൂടത്തെയോ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .