മെഡിക്കല്‍ വിദ്യാര്‍ഥികളെ കൂടി റാപിഡ് റെസ്പോണ്‍സ് ടീമില്‍ ഉള്‍പെടുത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ഡുതല സമിതികളും റാപിഡ് റെസ്പോണ്‍സ് ടീമും എല്ലായിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമത്തെ വാക്സിന് മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപോര്‍ട്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.