Thursday
18 December 2025
21.8 C
Kerala
HomeHealthവാക്സിന്‍ പൊതുമുതല്‍; വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസര്‍ക്കാരിനെ 'നിര്‍ത്തിപ്പൊരിച്ച്‌' സുപ്രീംകോടതി

വാക്സിന്‍ പൊതുമുതല്‍; വ്യത്യസ്ത വിലയ്ക്കുള്ള സാഹചര്യം എന്ത്; കേന്ദ്രസര്‍ക്കാരിനെ ‘നിര്‍ത്തിപ്പൊരിച്ച്‌’ സുപ്രീംകോടതി

കേന്ദ്രസര്‍ക്കാറിന്‍റെ വാക്സിന്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വാക്സിന്‍ പൊതുമുതലാണെന്നും കോവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. നിരക്ഷരര്‍ എങ്ങനെയാണ് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്, ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്തവരുടെ വാക്സിനേഷന് എന്താന് സംവിധാനമുള്ളത് തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. കോവിന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

ശ്മശാന തൊഴിലാളികളുടെ വാക്സിനേഷന് സംവിധാനമുണ്ടോ, ദേശീയ പ്രതിരോധ കുത്തിവെപ്പ് നയം പിന്തുടരാത്തത് എന്തു കൊണ്ടാണ്, വാക്സിന്‍ കേന്ദ്രം സ്വരൂപിത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാത്തത് എന്തുകൊണ്ടാണ് -തുടങ്ങിയ ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.

വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്‍റ് അധികാരത്തെയും സുപ്രംകോടതി ചോദ്യം ചെയ്തു. പേറ്റന്‍റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.

RELATED ARTICLES

Most Popular

Recent Comments