കേരളത്തിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്‌സിറ്റ് പോൾ സർവേകൾ. റിപ്പബ്ലിക്ക് ടിവി-സിഎൻഎക്‌സ് സർവേയിൽ എൽഡിഎഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻഡിഎക്ക് 1 മുതൽ 5 വരെ സീറ്റിന് സാധ്യത.
ഇന്ത്യാ ടുഡേ- സി വോട്ടർ സർവേ പറയുന്നത് 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ്. 20 മുതൽ-36 സീറ്റ് മാത്രമേ യുഡിഎഫിന് ലഭിക്കുകയുള്ളൂ എന്നും അവർ പ്രവചിക്കുന്നു. ബിജെപിക്ക് – 0-2 സീറ്റ് മാത്രമേ ലഭിക്കൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ പിണറായി സര്‍ക്കാറിനു തുടര്‍ഭരണം ലഭിക്കുമെന്ന് ഇന്ത്യാടുഡെ ആക്‌സിസ് സര്‍വെ. 120 സീറ്റുകള്‍ വരെ നേടി ഇടതുമുന്നണി ചരിത്രം രചിക്കുമെന്നാണ് പ്രവചനം. യുഡിഎഫ് 20-36 സീറ്റുകള്‍ ലഭിക്കും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് രണ്ട് സീറ്റുകള്‍ വരെ ലഭിക്കും. മറ്റുള്ളവര്‍ക്കും രണ്ട് സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം
എൻഡിടിവി സർവേയിൽ എൽഡിഎഫിന് 88 യുഡിഎഫിന് 51 സീറ്റും എൻഡിഎക്ക് 2 സീറ്റും പ്രവചിക്കുന്നു. എബിപി-സി വോട്ടർ സർവേ എൽഡിഎഫിന് 71 മുതൽ 77 വരെ സീറ്റും യുഡിഎഫ് 62 മുതൽ 68 വരെയും എൻഡിക്ക് 2 സീറ്റ് വരെയും പ്രവചിക്കുന്നു. സിഎൻഎൻ-ന്യൂസ് -18 എൽഡിഎഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യുഡിഎഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻഡിഎക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.