ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് വിചാരണ കോടതിയെന്ന് ഹൈക്കോടതി.
സന്ദീപ് നായർ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയടക്കമുള്ള കേസ് രേഖകൾ മുദ്രവച്ച കവറിൽ വിചാരണ കോടതിക്ക് കൈമാറാനും ജസ്റ്റിസ് വി ജി അരുൺ നിർദ്ദേശിച്ചു. തുടർനടപടികൾ വിചാരണകോടതിക്ക് തീരുമാനിക്കാം.
ഇഡി ഉദ്യോഗസ്‌ഥർ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്നതായി പരാതി ഉണ്ടെങ്കിൽ അത് കേസ് പരിഗണിക്കുന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകതന്നെയാണ് പൊലീസ് ചെയ്യേണ്ടിയിരുന്നതെന്നും കോടതി നിരീക്ഷിചു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന സന്ദീപ്‌നായരുടെ മൊഴിയിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്.