സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

0
99

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം.

പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. അൻപത് മുതൽ നൂറ് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകൾക്ക് മുൻകൂർ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിനായിരിക്കും.

  • സൂപ്പർ മാർക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹര്യങ്ങൾ പൂർണമായി ഒഴിവാക്കണം.വരുന്ന രണ്ടാഴ്ചത്തേക്ക് മെഗാ സെയിലുകളും ഓഫറുകളും അനുവദിക്കില്ല.
  • ഹോട്ടലുകളിലും റെസ്റ്ററന്റുകളിലും ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ പ്രവർത്തിപ്പിക്കാം. ഹോട്ടലുകളിൽ 50% സീറ്റുകളിൽ മാത്രമേ ആളുകളെ ഇരിക്കാൻ അനുവദിക്കാവൂ. ബാക്കിയുള്ളവ ക്രോസ് ചെയ്യണം. ഓൺലൈൻ ബുക്കിങ്ങും ഹോം ഡെലിവറിയും പ്രോത്സാഹിപ്പിക്കണം. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ട്രയൽസ് പാടില്ല.
  • വ്യാപാര സ്ഥാപനങ്ങളിലേക്കു പ്രവേശിക്കുന്ന എല്ലാവരുടേയും ശരീരോഷ്മാവ് നിർബന്ധമായും പരിശോധിക്കണം. വരുന്ന ആളുകളുടെ പേരും ഫോൺ നമ്പറും എഴുതി സൂക്ഷിക്കാനുള്ള രജിസ്റ്റർ സൂക്ഷിക്കണം.
  • സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി ലഭിക്കുന്ന കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
  • വാക്സിനേഷൻ ക്യാമ്പയിൻ ശക്തമാക്കും. സംസ്ഥാനത്ത് പൊതുയോഗങ്ങൾ രണ്ട് മണിക്കൂറായി ചുരുക്കണമെന്നും പരമാവധി യോഗങ്ങൾ ഓൺലൈൻ ആക്കണമെന്നും നിർദ്ദേശിച്ചു.
  • മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവരെയും മാത്രമേ ഇനി മാളുകളിൽ പ്രവേശിപ്പിക്കുകയുള്ളൂ.
    ഹോം ഡെലിവറി കൂട്ടാൻ കടകൾ മുൻകൈ എടുക്കണം.
  • വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്തുന്നതിന് മൂൻകൂർ അനുമതി വാങ്ങണം.
  • ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആക്കിയും ഔട്ട്ഡോർ പരിപാടികളിൽ എണ്ണം 150 ആയും പരിമിതപ്പെടുത്തി.
  • വലിയ തിരക്കുള്ള മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അതീവ ശ്രദ്ധ പുലർത്താനും നിർദേശമുണ്ട്.
  • ആളുകൾ കൂടുന്നത് നിയന്ത്രിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം.
  • ഉയർന്ന തോതിൽ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാർക്കറ്റുകളിലും മൊബൈൽ ആർടിപിസിആർ ടെസ്റ്റിംഗ് യൂണിറ്റുകൾ സ്ഥാപിക്കും.
  • പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്താനും നിർദേശമുണ്ട്.
  • ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആളുകൾ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മതനേതാക്കൾ സഹകരിക്കുന്നുണ്ട്.
  • അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനും തീരുമാനിച്ചു.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ, ധാരാളം ആളുകളുമായി സമ്പർക്കം പുലർത്തുന്ന മേഖലകളിൽ ഉള്ളവർ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ, ഡെലിവറി എക്‌സിക്യൂട്ടീവുകൾ മുതലായ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉള്ള ആളുകളെ കണ്ടെത്തിയും ടെസ്റ്റ് ചെയ്യും.
  • ഏറ്റവും കൂടുതൽ പരിശോധന നടത്തുക എറണാകുളം ജില്ലയിലാണ്. 30,900 ഓളം പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം.