ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

0
14

ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്ന് 10 കിലോയിലധികം ഭാരമുള്ള തടി കണ്ടെടുത്തതായി റെയിൽവേ അധികൃതർ അറിയിച്ചു. .കാൺപൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും അട്ടിമറി ശ്രമം നടന്നത്.

ട്രെയിനിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് മരത്തടി പുറത്തെടുത്തത്. ഇതേ തുടര്‍ന്ന് ഗതാഗതം രണ്ട് മണിക്കൂറോളം വൈകി. ട്രെയിന്‍ നമ്പർ 14236 ബറേലി-വാരണാസി എക്സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു.

പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലഖ്നൗ-ഹർദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു. റെയിൽവേ ട്രാക്കുകളിൽ അടുത്തിടെ നടന്ന അട്ടിമറി ശ്രമങ്ങൾ കേന്ദ്ര സർക്കാർ വളരെ ഗൗരവമായി കാണുകയും കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) ചുമതലപ്പെടുത്തി.